എക്സൈസ് സർക്കിൾ ഓഫീസ് മാർച്ചും ധർണയും

കുട്ടനാട് താലൂക്ക് ചെത്തുതൊഴിലാളി യൂണിയനും താലൂക്ക് മദ്യ വ്യവസായ തൊഴിലാളി യൂണിയനും സംയുക്തമായി സംഘടിപ്പിച്ച എക്സൈസ് സർക്കിൾ ഓഫീസ് മാർച്ചും ധർണയും ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
കുട്ടനാട് താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ, താലൂക്ക് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ ചേർന്ന്
എക്സൈസ് സർക്കിൾ ഓഫീസ് മാർച്ചും ധർണയും നടത്തി. തൊഴിലും കൂലിയും സംരക്ഷിക്കുക, അനധികൃത മദ്യ വിൽപ്പനക്കാരെ അറസ്റ്റു ചെയ്യുക, എക്സൈസ് ഉദ്യോഗസ്ഥരുടെ തൊഴിലാളി ദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, കള്ള് വ്യവസായത്തെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ പ്രസാദ് ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് കെ കെ അശോകൻ അധ്യക്ഷനായി. സെക്രട്ടറി കെ ആർ പ്രസന്നൻ, വൈസ് പ്രസിഡന്റ് ജി ഉണ്ണികൃഷ്‌ണൻ, മദ്യവ്യവസായതൊഴിലാളി യൂണിയൻ പ്രസിഡന്റ് കെ എസ് അനിൽകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി സി പി ബ്രീവൻ എന്നിവർ സംസാരിച്ചു.









0 comments