ad
Deshabhimani

വാഴയുടെ നടുഭാഗം പിളർന്ന് 
വാഴക്കുല; കാണാൻ ജനത്തിരക്ക്

Bunch of bananas

വാഴയുടെ നടുഭാഗം പിളർന്ന് കുലച്ച വാഴക്കുല

വെബ് ഡെസ്ക്

Published on Sep 25, 2026, 01:01 AM | 1 min read

കൂത്താട്ടുകുളം


വാഴയുടെ നടുഭാഗം പിളർന്ന് കുലച്ച വാഴക്കുല കാണാൻ വടകരയിലെ വീട്ടുമുറ്റത്തേക്ക് ആളുകളെത്തുന്നു. കൂത്താട്ടുകുളം വടകര ഗോപുരം വീട്ടിൽ സുരേഷ് കുമാറിന്റെ പുരയിടത്തിൽ നട്ടുവളർത്തിയ പാളയംകോടൻ വാഴയാണ് സാധാരണയിൽനിന്ന് വ്യത്യസ്തമായി തണ്ടിന്റെ മധ്യഭാഗത്തുനിന്ന് കുലച്ചിരിക്കുന്നത്.


​പത്തടിയോളം ഉയരമുള്ള വാഴയുടെ മുകളറ്റത്ത് ഇലകൾക്കിടയിലൂടെ കുല വരുന്നതിന് പകരമായി ഏതാണ്ട് പകുതി ഉയരത്തിലുള്ള തണ്ട് പിളർന്നാണ് പൂക്കുലയും കായകളും പുറത്തേക്ക് വന്നിട്ടുള്ളത്. ഓട്ടോഡ്രൈവറായ സുരേഷും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഭാര്യ സിന്ധുവും ജോലിത്തിരക്ക് കാരണം മുറ്റത്തുണ്ടായ ഈ മാറ്റം ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല.


​കഴിഞ്ഞദിവസം ഇവരുടെ വീട്ടിൽ കുടുംബശ്രീ യോഗം ചേർന്നിരുന്നു. യോഗത്തിനെത്തിയ അയൽവാസികളാണ് തണ്ടിന്റെ മധ്യഭാഗത്തുനിന്ന് കുലച്ചുനിൽക്കുന്ന വാഴ ആദ്യമായി കാണുന്നത്. വിവരം നാടറിഞ്ഞതോടെ ഈ പ്രകൃതിവിശേഷം നേരിൽ കാണാൻ നാട്ടുകാരും വഴിയാത്രക്കാരുമുൾപ്പെടെ നിരവധിപേരാണ് ഇപ്പോൾ സുരേഷ് കുമാറിന്റെ വീട്ടിലേക്ക് എത്തുന്നത്.


സാധാരണയായി വാഴയുടെ തണ്ടിനുള്ളിൽ തടസ്സങ്ങളുണ്ടാകുകയോ കീടബാധയേൽക്കുകയോ ചെയ്യുമ്പോൾ മുകളിലേക്ക് വളരാൻ കഴിയാതെ തണ്ട് പിളർന്ന് പൂക്കുല പുറത്തുവരുന്ന പ്രതിഭാസമാണിതെന്ന് കാർഷികരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home