ad
Deshabhimani

print edition തിമിംഗലത്തിന് കാവലായി എഐ

whale
avatar
ഷൗക്കത്ത് അലി

Published on Sep 25, 2026, 01:09 AM | 1 min read

വലിയതോതിൽ വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളിലൊന്നാണ് തിമിംഗലങ്ങൾ. വേട്ടയാടലിനുപുറമെ കപ്പലുകൾ ഇടിച്ചു ഇവക്ക് ജീവഹാനി ഉണ്ടാകുന്ന സംഭവങ്ങൾ പതിവുകുകയാണ്. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ബേയിൽ ഇത്തരത്തിൽ തിമിംഗലങ്ങൾക്ക് പരിക്കേൽക്കുന്നതും ജീവഹാനി ഉണ്ടാകുന്നതും വർധിച്ചുവന്ന വലിയ ആശങ്ക ഉയർത്തിയിരുന്നു. വർഷങ്ങളായി ഈ മേഖലയിൽ ചാരതിമിംഗലങ്ങൾ (Gray Whales) തീറ്റതേടി എത്താറുണ്ട്.


ചരക്കുകപ്പലുകളുടെ കൂടുതൽ സഞ്ചരിക്കുന്ന മേഖലയാണിത്. 2025ൽ ഉൾക്കടലിലും പരിസരത്തുമായി 21 ചാരതിമിംഗലങ്ങൾ ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. നിരവധി എണ്ണത്തിന് പരിക്കേറ്റിരുന്നു. അവയിൽ ഏറിയപങ്കും കപ്പൽ ഇടിച്ചായിരുന്നു. ഡോഷൽഫിനുകൾക്കും ജീവഹാനി പതിവായിരുന്നു. ഇതിന് പരിഹാരമായി എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് സാൻ ഫ്രാൻസിസ്കോ.


സാൻ ഫ്രാൻസിസ്കോ ബേയിലൂടെ സഞ്ചരിക്കുമ്പോൾ തിമിംഗല സാന്നിധ്യം ഉണ്ടായാൽ കപ്പലുകൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വളരെ നേരത്തെ മുന്നറിയിപ്പ് ലഭിക്കും. കടലിനെ നിരീക്ഷിക്കുന്ന തെർമൽകാമറകൾ തിമിംഗലങ്ങളുടെ ശരീരത്തിൽനിന്നുള്ള ചെറിയ താപവ്യത്യാനങ്ങൾ കണ്ടെത്തുന്നു. തിമിംഗലത്തിന്റെ ശരീരവും ശ്വാസദ്വാരവും (Blowhole)തിൽനിന്ന് പുറത്തുവരുന്ന വെള്ളവും ചുറ്റുമുള്ള കടൽവെള്ളത്തെക്കാൾ ഏകദേശം 2 ഡിഗ്രിസെൽഷ്യസ് ചൂടുള്ളതായിരിക്കും. ഇത് കണക്കാക്കിയാണ് എഐ സംവിധാനം തിമിംഗല സാന്നിധ്യം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്നത്. ഏകദേശം 7 കിലോമീറ്റർ അകലെയെfre തിമിംഗലങ്ങളെ കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയും. ഇതുവഴി കപ്പലുകൾക്ക് തിമിംഗലങ്ങളുടെ മേഖലയിൽ നിന്ന് ദിശമാറ്റാനോ വേഗം കുറയ്ക്കാനോ കഴിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home