കന്നി 20 പെരുന്നാളിന് ഇന്ന് കൊടിയേറും

കോതമംഗലം മാർത്തോമ്മാ ചെറിയപള്ളി
കോതമംഗലം
മാർത്തോമ്മാ ചെറിയ പള്ളിയിൽ ഓർമപ്പെരുന്നാളിന് വെള്ളിയാഴ്ച കൊടിയേറും. രാവിലെ 6.30-ന് പ്രഭാതനമസ്കാരം, 7.15-ന് അഞ്ചിന്മേൽ കുർബാനയ്ക്ക് മേഖലാ മെത്രാപോലീത്ത ഏലിയാസ് മാർ യൂലിയോസ് മുഖ്യകാർമികത്വം വഹിക്കും.
കൊടിയുയർത്തലിന് മുന്നോടിയായി കോഴിപ്പിള്ളി ചക്കാലക്കുടിയിലെ യൽദോ മാർ ബസേലിയോസ് ചാപ്പലിൽനിന്ന് വൈകീട്ട് നാലിന് ചെറിയ പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. കബറിലെ ധൂപ പ്രാർത്ഥനയ്ക്കുശേഷം വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ കൊടിയുയർത്തും.
തുടർന്ന് കരിങ്ങാച്ചിറ പള്ളിയിൽനിന്ന് പ്രത്യേകം തയ്യാറാക്കുന്ന തമുക്ക് നേർച്ച വിശ്വാസികൾക്ക് വിതരണം ചെയ്യും. ഒക്ടോബർ 2,3,4 തീയതികളിലാണ് പ്രധാന പെരുന്നാൾ.










0 comments