മയൂഖയും ഗൗരിനന്ദനയും വിജയികള്‍

ആരോഗ്യവകുപ്പിന്റെ ജില്ലാ പ്രസംഗ മത്സരത്തിൽ ജൂനിയർ വിഭാഗത്തിലെ വിജയി ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ എം ഗൗരിനന്ദന സമ്മാനം സ്വീകരിക്കുന്നു
ആലപ്പുഴ
അന്താരാഷ്ട്ര ശുദ്ധവായു ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് യുപി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലാ പ്രസംഗ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ വെട്ടിക്കോട് നാഗരാജവിലാസം യുപി സ്കൂളിലെ എസ് മയൂഖയും ജൂനിയർ വിഭാഗത്തിൽ ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ എം ഗൗരിനന്ദനയും ജേതാക്കളായി. ജില്ലയിലെ 22 വിദ്യാലയങ്ങളിൽനിന്ന് സീനിയർ വിഭാഗത്തിൽ 20 വിദ്യാർഥികളും ജൂനിയർ വിഭാഗത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുത്തു. സീനിയർ വിഭാഗത്തിൽ ജെ രഞ്ജൻ കൃഷ്ണ (പുന്നപ്ര ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ), അലാന വിൽസൺ (ചമ്പക്കുളം ബിഷപ് കുര്യാളശ്ശേരി പബ്ലിക് സ്കൂൾ), ജൂനിയർ വിഭാഗത്തിൽ അഭിന സജിത്ത് (ബിഷപ് മൂർ വിദ്യാപീഠം, ചേർത്തല), അബ്ദുൾ മാലിക (ഹരിപ്പാട് ഹുദ ട്രസ്റ്റ് പബ്ലിക് സ്കൂൾ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി വി വിദ്യ സമ്മാനങ്ങൾ വിതരണംചെയ്തു. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫീസർ ഡോ. കെ അനൂപ്, ഡോ. വിപിൻ കെ രവി, ഡോ. ഐ ചിത്ര, ഡോ. ആർ സേതുനാഥ്, എ ജയ, ആഗ്നൽ ജോസഫ് എന്നിവർ സംസാരിച്ചു.










0 comments