ബിജെപിക്കെതിരെ പ്രതിഷേധമിരമ്പി

കൊടുങ്ങല്ലൂർ: നഗരസഭ ചെയർപേഴ്സൺ ടി കെ ഗീതക്കെതിരെ ഭീഷണി മുഴക്കിയ ബിജെപിയ്ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ നഗരത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സനെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ നഗരത്തിൽ പ്രതിഷേധമിരമ്പി. ഏരിയ സെക്രട്ടറി ഷീജ ബാബു ഉദ്ഘാടനം ചെയ്തു. ബിന്ദു സന്തോഷ് അധ്യക്ഷയായി. പി ജി നൈജീ, റസോജ ഹരിദാസ്, രാധിക അനിൽകുമാർ, ഫൗസിയ ഷാജഹാൻ, രേഖ ദേവി എന്നിവർ സംസാരിച്ചു.









0 comments