പ്രതിഷേധ മാർച്ച് നടത്തി

മണലൂർപഞ്ചായത്ത് ഓഫീസിലേക്ക് ജലോത്സവം സംഘാടക സമിതിനടത്തിയ പ്രതിഷേധ മാർച്ച്
മണലൂർ
കണ്ടശാങ്കടവ് ജലോത്സവത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് നൽകാത്ത മണലൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് ജലോത്സവം സംഘാടക സമിതി പ്രതിഷേധ മാർച്ച് നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ വി വിനോദൻ ഉദ്ഘാടനം ചെയ്തു. ജലവാഹിനി ബോട്ട് ക്ലബ് പ്രസിഡന്റ് കാർത്തികേയൻ വെണ്ണക്കൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വി എൻ സുർജിത്, രാകേഷ് കണിയാംപറമ്പിൽ, ധർമൻ പറത്താട്ടിൽ, സിമി പ്രദീപ്, ഷേർളി റാഫി, ഷാനി അനിൽകുമാർ, ജോയ്മോൻ പള്ളിക്കുന്നത്ത് എന്നിവർ സംസാരിച്ചു.









0 comments