ഡിആര്‍ഇയു പ്രതിഷേധദിനം

ഡിആര്‍ഇയു നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധ ദിനാചരണം സിഐടിയു ജില്ലാ കമ്മിറ്റിയംഗം യു സതീഷ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍
റെയിൽവേയിൽ സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ റീ എന്‍ഗേജ്മെന്റ് പോളിസി. ഗേറ്റ് കീപ്പർമാരുടെ ജോലി കരാർവല്‍ക്കരണം, ഐആര്‍ടി/ഐഡിടിയുടെ മെല്ലെപ്പോക്ക്, റെയില്‍വേ തൊഴിലാളി നേരിടുന്ന വിവിധ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്കെതിരെ ഡിആര്‍ഇയു നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധ ദിനം ആചരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം യു സതീഷ് ഉദ്ഘാടനം ചെയ്തു. എം എല്‍ വിബി അധ്യക്ഷനായി. നിക്സണ്‍ ഗുരുവായൂര്‍, പ്രവീണ്‍ ബാബു, സി വി സുബീഷ്, കെ ഹരീഷ്, എം ബി അരുണ്‍, അനീഷ്, ഹരീഷ് എന്നിവര്‍ സംസാരിച്ചു.









0 comments