ad
Deshabhimani

രാസമാലിന്യം നീക്കണം: 
ജനങ്ങൾ റോഡ് ഉപരോധിച്ചു

രാസമാലിന്യ വിഷയത്തിൽ  അഴീക്കോട് പുത്തൻപള്ളി ജങ്‌ഷനിൽ  റോഡ് ഉപരോധിക്കുന്നു

രാസമാലിന്യ വിഷയത്തിൽ അഴീക്കോട് പുത്തൻപള്ളി ജങ്‌ഷനിൽ റോഡ് ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:39 AM | 1 min read

കൊടുങ്ങല്ലൂർ

രാസമാലിന്യം ഉപയോഗിച്ച്‌ നിലംനികത്തിയതിനെതിരെ എറിയാട് പഞ്ചായത്തിന്റെ തീരദേശത്ത് ജനകീയ പ്രതിഷേധം ഇരമ്പി. കനത്ത മഴയിലും സമരസമിതി നേതൃത്വത്തിൽ നൂറുകണക്കിന് പേർ അഴീക്കോട് പുത്തൻപള്ളി ജങ്‌ഷനിൽ റോഡ് ഉപരോധിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാരക രാസമാലിന്യം ഉപയോഗിച്ച് കുളങ്ങളും തോടുകളും നികത്തിയതോടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭീതിയിലാണ്‌ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം റോഡ് ഉപരോധിച്ചത്. രാസമാലിന്യം നീക്കാൻ ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് നടത്തിയ ഉപരോധ സമരം കെ കെ വത്സരാജ് എംഎൽഎ ഉദ്ഘാടനംചെയ്തു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം നൗഷാദ് കറുകപ്പാടത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യഷൻ ഷിഹാബ് കാവുങ്ങൽ, പഞ്ചായത്തംഗങ്ങളായ മുജീബ് റഹ്മാൻ, പി കെ മുഹമ്മദ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എസ് സതീഷ് കുമാർ, കെ എ ഹസ്‌ഫൽ, സിപിഐ കയ്‌പമംഗലം മണ്ഡലം കമ്മിറ്റി അംഗം വി എ കൊച്ചുമൊയ്തീൻ, കെ പി പ്രജീഷ്, കെ ജി സനീഷ്, പി എ മനാഫ് എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ തഹസിൽദാർ കെ പി രമേശൻ, ഡിവൈഎസ്‌പി രതീഷ്‌ കുമാർ തുടങ്ങിയവർ സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. പ്രശ്‌നം പരിഹരിക്കാമെന്ന്‌ ഉറപ്പുനൽകിയതോടെ റോഡ് ഉപരോധ സമരം അവസാനിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home