പ്രതിഷേധത്തിൽ ജൂവിന്റെ സഹോദരിയും

പൊലീസ് സ്റ്റേഷൻ മാർച്ചിന് എത്തിയ ജൂവിന്റെ സഹോദരി ജൂനിയ
മാള
ആളൂരിൽ പൊലീസ് ജീപ്പിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ മരിച്ച പണിക്കപ്പറമ്പിൽ ജൂവിന്റെ സഹോദരി ജൂനിയയും ബന്ധുക്കളും അണിചേർന്നു. ജൂവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം ലഭ്യമാക്കുക, ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുക എന്നെഴുതിയ പ്ലക്കാർഡുമായാണ് സമരത്തിൽ പങ്കെടുത്തത്. ജൂവിന്റെ അച്ഛൻ രാജുവിന്റെ സഹോദരിമാരായ കൊച്ചുറാണി, ജെസി, അമ്മ ബീനയുടെ സഹോദരൻ വർഗീസ് പോൾ, സഹോദരിമാരായ ഓമന, ലീന ബന്ധുക്കളായ മോളി വർഗീസ്, ജിജി സന്തോഷ്, സിനി ജോബി, ജിസ്റ്റോ ജോബി, ജോ ഫ്രാൻസി, ജെയിൻ റോസ്, ജുവൽ, ജൂവിന്റെ സുഹൃത്തുക്കൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.










0 comments