റിപ്പർ മോഡൽ ആക്രമണം: രണ്ടാം പ്രതിയും റിമാൻഡിൽ

ജിസ്‌മി തെരേസ് ജോഷി
പുതുക്കാട്
തൃക്കൂർ വില്ലേജിലെ നെല്ലിച്ചോട് ജിമ്മിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. മറ്റത്തൂർ വില്ലേജ് മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്‌മി തെരേസ് ജോഷി (30) യെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മരത്താക്കര പുഴമ്പള്ളം വെളിയംകുളങ്ങര ഡീനസ് ഡേവിസിന്റെ ഭാര്യയാണ് ജിസ്‌മി. പ്രതിയെ റിമാൻഡ് ചെയ്തു. ജിസ്‌മി ഹൈക്കോടതിയിലും തൃശൂർ ജില്ലാ സെഷൻസ് കോടതിയിലും മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇത് കോടതി തള്ളി. തുടർന്ന് പുതുക്കാട് സ്റ്റേഷനിൽ സ്വമേധയാ ഹാജരാവുകയായിരുന്നു. കേസിലെ ഒന്നാം പ്രതി പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിൾ (36) മുമ്പ് തന്നെ അറസ്റ്റിലായിരുന്നു. ജിസ്മിയും സിറിളും തമ്മിലുള്ള ബന്ധമാണ് ക്രൂരമായ അക്രമത്തിന് കാരണമായത്. ഒരുമിച്ച് ജീവിക്കുന്നതിനായി ഇരുവരും ചേർന്ന് ഡീനസിനെ വധിക്കാൻ ആസൂത്രണം ചെയ്യുകയായിരുന്നു. മെയ് രാത്രി 7.30ന് തൃക്കൂർ നെല്ലിച്ചോട്ടിലെ ജിമ്മിന് മുന്നിൽ ഒളിച്ചിരുന്ന സിറിൾ, ജിമ്മിൽ നിന്ന് പുറത്തിറങ്ങിയ ഡീനസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു.










0 comments