വൈദ്യുതി നിയന്ത്രണം; പ്രതിഷേധവുമായി യുവജനങ്ങള്‍

ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തലയിൽ നടന്ന പ്രതിഷേധം
തൃശൂർ
10 വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കേരളത്തെ ഇരുട്ടിലാഴ്‌ത്തി പവർകട്ട് അടിച്ചേൽപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധം ഇരമ്പി. വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ ചൂട്ടു കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് പി എച്ച് നിയാസ് ഉദ്‌ഘാടനം ചെയ്തു. ചാവക്കാട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി എറിൻ ആന്റണിയും പുഴക്കലിൽ കെ എസ് ശ്രീരാജുവും ചേർപ്പിൽ സി എസ് സംഗീതും ഇരിങ്ങാലക്കുടയിൽ സിപിഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാറും വള്ളത്തോൾ നഗറിൽ ടി ആർ സതീഷും സമരം ഉദ്ഘാടനംചെയ്തു. ശനിയാഴ്ച മേഖലാ കേന്ദ്രങ്ങളിൽ പ്രതീകാത്മകമായി മെഴുകുതിരിയും തീപ്പെട്ടിയും വിതരണം ചെയ്ത് സമരം സംഘടിപ്പിക്കും.











0 comments