ad
Deshabhimani

കുടുംബങ്ങളും സ്ഥാപനങ്ങളും വലയുന്നു

സ്വകാര്യ ബസ് സ്റ്റാൻഡ്‌ പരിസരത്ത്‌ കുടിവെള്ളമില്ല

No drinking water

പെരുമ്പാവൂർ സ്വകാര്യ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത് പൈപ്പ്‌ലൈനിലെ പൊട്ടൽ
കണ്ടെത്താൻ വാട്ടർ അതോറിറ്റി റോഡിൽ കുഴിച്ചുനോക്കുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 01:16 AM | 1 min read

പെരുമ്പാവൂർ


സ്വകാര്യ ബസ് സ്റ്റാൻഡ്‌ പരിസരത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ്‌ലൈൻ പൊട്ടി കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. മുപ്പത്‌ കുടുംബങ്ങളും ബസ് സ്റ്റാൻഡ്‌ പരിസരത്തെ വ്യാപാരസ്ഥാപനങ്ങളും കുടിവെള്ളമില്ലാതെ വലയുകയാണ്‌.


പൈപ്പ്‌ പൊട്ടിയ സ്ഥലം ഇനിയും കണ്ടെത്താനായില്ല. വൈദ്യുതിവകുപ്പിന്റെ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൈപ്പ് പൊട്ടിയതാണെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. പൈപ്പ്‌ലൈൻ കടന്നുപോകുന്ന മാപ്പ് വാട്ടർ അതോറിറ്റിയുടെ കൈവശമില്ലാത്തതിനാൽ അഞ്ചിടങ്ങളിൽ കുഴിച്ചുനോക്കിയിട്ടും പൊട്ടിയ പൈപ്പ്‌ കണ്ടെത്താനായില്ല.


പാത്തിപ്പാലത്തിന് സമീപമുള്ള ഓടയിലൂടെ പാത്തിത്തോട്ടിലേക്ക് ശുദ്ധജലം ഒഴുകുന്നുണ്ടെങ്കിലും വാട്ടർ അതോറിറ്റി പരിശോധന നടത്തിയിട്ടില്ല. കുടിവെള്ളത്തിനായി നാട്ടുകാർ ദിവസങ്ങളായി വാട്ടർ അതോറിറ്റിയുടെ ഓഫീസ് കയറിയിറങ്ങുകയാണ്.


വൈദ്യുതിവകുപ്പിന്റെ കരാറുകാരൻ മൂന്നു ദിവസമായി ടാങ്കർ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. കുടിവെള്ളം പുനഃസ്ഥാപിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന്‌ വാർഡ് കൗൺസിലർ ഹയറുന്നിസ നസീർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home