ad
Deshabhimani

print edition വർഷകാല സമ്മേളനത്തിൽ 
5 പുതിയ ബില്ലുകൾ

parliament
avatar
സ്വന്തം ലേഖകൻ

Published on Jul 18, 2026, 01:18 AM | 1 min read

ന്യൂഡൽഹി: വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന അഞ്ചുബില്ലുകളുടെ വിവരം പുറത്തുവിട്ട്‌ കേന്ദ്രസർക്കാർ. ന്യൂനപക്ഷങ്ങളുടെ സ്വത്ത്‌ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട്‌ നേരത്തെ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലും ഉന്നത വിഭ്യഭ്യാസ രംഗത്തെ കാവിൽക്കരിക്കാൻ ലക്ഷ്യമിടുന്ന വിക്‌സിത്‌ ഭാരത്‌ ശിക്ഷ അധിഷ്‌ഠാൻ ബില്ലും വീണ്ടും അവതരിപ്പിക്കുണ്ട്‌.


ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്നത്‌ കുറ്റകരമാക്കുന്ന ബിൽ, ജനന–മരണ രജിട്രേഷൻ കർശനമാക്കുന്ന ജനന–-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, 2026 ലെ ആദായനികുതി ഭേദഗതി ബിൽ, സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം സംബന്ധിച്ച ഭേദഗതി ബിൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന ഭേദഗതി ബിൽ എന്നിവയാണ്‌ പുതിയ ബില്ലുകൾ. സപ്ലിമെന്ററി ഗ്രാന്റുകൾക്കുള്ള അനുമതിയും പാസാക്കലും കേന്ദ്രം തേടും. അതേസമയം, കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന്‌ ബജറ്റ്‌ സമ്മേളനത്തിൽ പരാജയപ്പെട്ട മണ്ഡല പുനഃനിർണയ ഭേദഗതി ബിൽ സംബന്ധിച്ച്‌ പരാമർശമില്ല. സ്‌ത്രീസംവരണം നടപ്പാക്കുന്നതിന്റെ മറവിൽ മണ്ഡലങ്ങളുടെ എണ്ണം കൂട്ടാനുള്ള രാഷ്‌ട്രീയ പദ്ധതി പാസാക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി വേണം. മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ബിൽ അവതരണം താൽകാലികമായി മാറ്റിയിരിക്കുകയാണ്‌. പ്രതിപക്ഷ പാർടികളിൽനിന്ന്‌ എംപിമാരെ ചാടിച്ചും പാർടികളെ കൂടെക്കൂട്ടിയും മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം നേടാൻ ബിജെപി ശ്രമം നടത്തുന്നുണ്ട്‌.


വന്ദേമാതരം തടഞ്ഞാൽ 
3 വർഷം ജയിലിലിടും


വന്ദേമാതരം ആലപിക്കുന്നത്‌ തടയുന്നവരെ മൂന്നുവർഷം ജയിലിലിടാനുള്ള ബില്ലുമായി കേന്ദ്രസർക്കാർ. ‘പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ (അമൻഡ്‌മെന്റ്‌) ബിൽ, 2026’ എന്ന്‌ പേരിട്ടിരിക്കുന്ന നിയമഭേദഗതി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ പാർലമെന്റിൽ അവതരിപ്പിക്കും.


ആലപിക്കുന്നത്‌ മനഃപൂർവ്വം തടയുകയോ അനാദരവ്‌ കാട്ടുകയോ ചെയ്താൽ മൂന്നുവർഷം തടവോ അല്ലെങ്കിൽ പിഴയോ ലഭിക്കും. ചിലപ്പോൾ രണ്ടുംകൂടിയ ശിക്ഷയും ലഭിച്ചേക്കാം. ഇരുപതിനാണ്‌ വർഷകാല സമ്മേളനം ആരംഭിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home