ad
Deshabhimani

എംഡിഎംഎയുമായി 
യുവാവ് പിടിയിൽ

mdma

അനന്തു

വെബ് ഡെസ്ക്

Published on Jul 18, 2026, 01:20 AM | 1 min read

പെരുമ്പാവൂർ


രാസലഹരി വിൽപ്പനക്കാരനായ യുവാവ് പിടിയിൽ. വെണ്ണല പേതാട്ടിപ്പറമ്പ് വീട്ടിൽ അനന്തുവാണ് (27) പിടിയിലായത്.


പെരുമ്പാവൂർ എഎസ്‌-പിയുടെ പ്രത്യേക അന്വേഷകസംഘവും കോടനാട് പൊലീസും ചേർന്ന് കോടനാട് കാവുംപുറം ഭാഗത്തുനിന്നാണ് പിടികൂടിയത്. ഇയാളിൽനിന്ന് 0.556 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്കൂട്ടറിൽ കറങ്ങിനടന്നാണ് മയക്കുമരുന്ന് വിറ്റിരുന്നത്. കുറച്ചുനാളായി അന്വേഷകസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.


കാവുംപുറം ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. 2019ൽ ഒന്നരക്കിലോ കഞ്ചാവുമായി അനന്തുവിനെ പാലക്കാട് എക്സൈസ് പിടികൂടിയിട്ടുണ്ട്. പെരുമ്പാവൂർ എഎസ്‌-പി ഹാർദിക് മീണ, കോടനാട് ഇൻസ്പെക്ടർ എ എസ് സരിൻ, എസ്ഐ വി പി ശിവദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ പിടികൂടിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home