എസ്ഐആർ തട്ടിപ്പിനെതിരെ ഐഎൻഎൽ പ്രതിഷേധം

എസ്ഐആറിന്റെ മറവിൽ നടക്കുന്ന വോട്ടുതട്ടിപ്പിനെതിരെ ഐഎൻഎൽ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം
തൃശൂർ
അതിതീവ്ര വോട്ടർ പട്ടിക (എസ്ഐആർ) പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നടത്തുന്ന ഭരണഘടനാ വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. സ്വരാജ് റൗണ്ടിൽ നിന്നാരംഭിച്ച് ശക്തൻ സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടത്തിയ യോഗം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചാമുക്കാല ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സാലി സജീർ മാങ്കപ്പാടൻ, മനോജ് ഹുസൈൻ ചാലക്കുടി എന്നിവർ സംസാരിച്ചു.









0 comments