പോക്സോ കേസിൽ 35 വർഷം കഠിന തടവ്

രമേശ്
കുന്നംകുളം
ചെസ് പഠിക്കാനെത്തിയ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചെസ് മാസ്റ്റർക്ക് 35 വർഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ. പുന്നയൂർക്കുളം മന്ദലാംകുന്ന് കിണർദേശം മേച്ചോട് വീട്ടിൽ രമേശ് (33) നെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ് സുധീഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുകയിൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. 2024 നവംബറിലാണ് സംഭവം. വടക്കേക്കാട് പൊലീസ് രജിസ്റ്റർചെയ്ത കേസിൽ സിഐമാരായിരുന്ന ആനന്ദ്, സതീഷ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ എസ് ബിനോയ് ഹാജരായി.










0 comments