ad
Deshabhimani

മുത്തശ്ശിയുടെ ക്ലാസ്‌മേറ്റുകളെ കണ്ടെത്തി ‘സമാഗമം’

ഷോർട്ട് ഫിലിം സമാഗമത്തിൽ നിന്ന്

ഷോർട്ട് ഫിലിം സമാഗമത്തിൽ നിന്ന്

വെബ് ഡെസ്ക്

Published on Sep 27, 2026, 12:36 AM | 1 min read


കൊടുങ്ങല്ലൂർ

ഡിജിറ്റൽ സംവിധാനങ്ങളുടെയും എഐയുടെയും സഹായത്തോടെ മുത്തശ്ശിയുടെ പഴയകാല സുഹൃത്തുക്കളെ കണ്ടെത്തി നൽകുന്ന കൊച്ചുമക്കളുടെ കഥയുമായി പൊയ്‌ലിങ്ങപ്പറമ്പ് ഹമദാനിയ യുപി സ്കൂളിന്റെ ഹ്രസ്വചിത്രം ‘സമാഗമം'. 18 മിനിറ്റ്‌ ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും ആദിൽ മജീദാണ്‌. വിദ്യാർഥികളായ ശിവാനി, ദിന, സുഹറ, ശ്രീ ബാല, ഹൈസ ഫാത്തിമ എന്നിവരാണ് അഭിനേതാക്കൾ. ഫിദൽ മുഹമ്മദ്, ഹയാൻ എന്നിവരുടേതാണ്‌ ഛായാഗ്രഹണം. സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ വീഡിയോ ലഭ്യമാണ്. ഷോർട്ട് ഫിലിം ആർട്ടിസ്റ്റ് റഹീം റൈംസ് ചിത്രം പ്രകാശിപ്പിച്ചു. പ്രകാശന ചടങ്ങിൽ പിടിഎ പ്രസിഡന്റ്‌ ടി എച്ച് ജെബിൻ, സ്കൂൾ മാനേജർ അബ്ദുൽ കരീം ഹാജി, ഹെഡ്മിസ്ട്രസ് എൻ ഐ ബേനസീർ, പി എം ജമീല, എം എ സുലൈമാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home