ad
Deshabhimani

റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത വേണം

സത്യഗ്രഹത്തിൽ സാംസ്‌കാരിക കൂട്ടായ്‌മയും

റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച്‌ അക്ഷരജ്വാല കലാസാഹിത്യ വേദി സത്യഗ്രഹം പ്രസിഡന്റ്‌ ശർമിള ശെൽവരാജ്‌ ഉദ്‌ഘാടനംചെയ്യുന്നു

റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച്‌ അക്ഷരജ്വാല കലാസാഹിത്യ വേദി സത്യഗ്രഹം പ്രസിഡന്റ്‌ ശർമിള ശെൽവരാജ്‌ ഉദ്‌ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 27, 2026, 12:38 AM | 1 min read

ചേർത്തല
റെയിൽവേ സ്‌റ്റേഷന്‌ ഉയരപ്പാത ആവശ്യപ്പെട്ട്‌ നഗരസഭ നേതൃത്വത്തിലെ ജനകീയ സമിതിയുടെ അനിശ്‌ചിതകാല റിലേ സത്യഗ്രഹത്തിൽ സംസ്‌കാരിക കൂട്ടായ്‌മയും അണിചേർന്നു. സമരത്തിന് ഐക്യദാർഢ്യവുമായി അക്ഷരജ്വാല കലാസാഹിത്യ വേദി പ്രവർത്തകർ സത്യഗ്രഹം നടത്തി. ​ റെയിൽവേ സ്‌റ്റേഷന്‌ സമീപം ദേശീയപാതയോരത്തെ സത്യഗ്രഹം അക്ഷരജ്വാല പ്രസിഡന്റ് ശർമിള ശെൽവരാജ് ഉദ്ഘാടനംചെയ്‌തു. രാജേന്ദ്രൻ തുറവൂർ അധ്യക്ഷനായി. സെക്രട്ടറി സുഗന്ധപ്പൻ, പി വി നടരാജൻ, പി വി സുരേഷ്ബാബു, മീനാക്ഷിയമ്മ, വി ജി മധുസൂദനൻ, അനിത ശേഖർ, വി ജി കൃഷ്‌ണകുമാർ, എസ് ശിവൻപിള്ള, ബാലാമണി, ഗീത കണിച്ചുകുളങ്ങര, വി ആർ രമേശ്, പി സോയിമോൻ എന്നിവർ സംസാരിച്ചു. ​ ദേശീയപാതയും ചേർത്തല നഗരവുമായുള്ള ബന്ധം പരിമിതപ്പെടുകയും റെയിൽവേ സ്‌റ്റേഷൻ സഞ്ചാരം പ്രതിസന്ധിയിലാക്കുകയും നഗരവികസനം വെല്ലുവിളിയിലാകുകയുംചെയ്യുന്ന രീതിയിലെ പാത വികസന രൂപരേഖ പരിഷ്‌കരിക്കണമെന്നാണ്‌ ആവശ്യം. വിപുലമായ ജനപിന്തുണ ആർജിച്ച സത്യഗ്രഹം 57 ദിസവം പിന്നിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home