ad
Deshabhimani

റവന്യൂജില്ലാ സ്കൂൾ നീന്തൽ

ചെന്ത്രാപ്പിന്നി എച്ച്എസ്എസിന്‌ നേട്ടം

റവന്യൂ ജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ മെഡലുകൾ നേടിയ വിദ്യാർഥികൾ

റവന്യൂ ജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ മെഡലുകൾ നേടിയ വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Sep 27, 2026, 12:43 AM | 1 min read

ചെന്ത്രാപ്പിന്നി

തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ രണ്ടാംസ്ഥാനം നേടി ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ. 10 സ്വർണവും ഒരു വെള്ളിയും വെങ്കലവും ഉൾപ്പെടെ 49 പോയിന്റ് നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നിവേദ്യ നിധിൻ 100 മീറ്റർ, 200 മീറ്റർ ബട്ടർഫ്ലൈ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലി എന്നിവയിൽ സ്വർണം നേടി. സബ്ജൂനിയർ വിഭാഗത്തിൽ നൈവ നിധിൻ 50 മീറ്റർ, 100 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ ബട്ടർഫ്ലൈ എന്നിവയിൽ സ്വർണം നേടി. സഹോദരിമാരായ ഇരുവരും വ്യക്തിഗത ചാമ്പ്യന്മാരായി. സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നൈന ചെരുവിൽ 200 മീറ്റർ, 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക് എന്നിവയിൽ സ്വർണവും 100 മീറ്റർ ഫ്രീ സ്റ്റൈലിൽ വെങ്കലവും നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പാർവതി നിധേഷ് 100 മീറ്റർ ഫ്രീ സ്റ്റൈലിലും 50 മീറ്റർ ബട്ടർഫ്ലൈയിലും സ്വർണവും 200 മീറ്റർ വ്യക്തിഗത മെഡ്‌ലിയിൽ വെള്ളിയും നേടി. നീന്തൽ താരങ്ങൾക്ക്‌ സ്കൂൾ പ്രധാനാധ്യാപകൻ കെ എസ് കിരൺ, ഡെപ്യൂട്ടി പ്രധാനാധ്യാപിക കെ എസ് ബിന്ദു, പിടിഎ പ്രസിഡന്റ്‌ എ വി പ്രദീപ് ലാൽ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home