print edition ഇടഞ്ഞ് അമരീന്ദർ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പഞ്ചാബിൽ മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്ങും ബിജെപി നേതൃത്വവും ഇടയുന്നതായി റിപ്പോർട്ടുകൾ. പഞ്ചാബുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിജെപി നേതൃത്വം താനുമായി കൂടിയാലോചനകൾ നടത്തുന്നില്ലെന്ന് അമരീന്ദർ സിങ് വാർത്താഏജൻസിയോട് പറഞ്ഞു.
പഞ്ചാബ് രാഷ്ട്രീയത്തിൽ 60 വർഷത്തെ പരിചയമുള്ളയാളാണ് താനെന്നും നിരവധി സഹപ്രവർത്തകർ ഒപ്പമുണ്ടെന്നും അമരീന്ദർ പറഞ്ഞു. പഞ്ചാബിലെ സാഹചര്യങ്ങൾ എന്തെന്ന് അറിയാം. എന്നാൽ നേതാക്കൾ കാര്യങ്ങൾ ആരായാറില്ല. പഞ്ചാബുകാരനായതുകൊണ്ട് കാഴ്‌ചപ്പാടുകളും ചിന്തകളും എന്താണെന്ന് അവരെ അറിയിക്കേണ്ട ഉത്തവാദിത്വമുണ്ട്. കോൺഗ്രസിലും ബിജെപിയിലും തനിക്ക് പ്രസക്തിയുണ്ടെന്നും അമരീന്ദർ പറഞ്ഞു.
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സംഭവത്തെ തുടർന്ന് കോണ്‍ഗ്രസ് വിട്ട് അകാലിദളിൽ ചേർന്നു. വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി. അതുകൊണ്ട് ഇപ്പോൾ താൻ ബിജെപി വിടുമെന്നോ മറ്റ് പാർടിയിൽ ചേരുമെന്നോ അർഥമില്ലെന്നും അമരീന്ദർ പറഞ്ഞു.
കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക്‌കോൺഗ്രസ് രൂപീകരിച്ച അമരീന്ദർ 2022 ലാണ് ബിജെപിയിൽ എത്തിയത്.









0 comments