ad
Deshabhimani

print edition എസ്‌ഐആറിൽ ‘വിഐപി’കൾക്ക്‌ പ്രത്യേക പരിഗണന

Kerala Assembly Election 2026
വെബ് ഡെസ്ക്

Published on Sep 27, 2026, 12:50 AM | 1 min read

ന്യൂഡൽഹി: എസ്‌ഐആർ പ്രക്രിയക്കായി തയ്യാറാക്കിയ ബിഎൽഒ ആപ്പിൽ ‘വിഐപി’കളെ പ്രത്യേകമായി അടയാളപ്പെടുത്താനുള്ള സാങ്കേതിക സംവിധാനം തെരഞ്ഞെടുപ്പ്‌ കമീഷൻ ഉൾപ്പെടുത്തിയത്‌ വിവാദമാകുന്നു. ഡൽഹിയിൽ എസ്‌ഐആർ പ്രക്രിയക്കിടെ ഒട്ടനവധി പ്രമുഖർക്ക്‌ ‘യുക്തിസഹമായ പൊരുത്തക്കേടുകൾ’ ചൂണ്ടിക്കാട്ടിയുള്ള നോട്ടീസുകൾ അയച്ചതിന്റെ പശ്‌ചാത്തലത്തിലാണ്‌ ബിഎൽഒ ആപ്പിൽ ‘വിഐപി അടയാളപ്പെടുത്തൽ’ സംവിധാനം ഉൾപ്പെടുത്തിയത്‌.


ആപ്പിൽ വിഐപികളായി അടയാളപ്പെടുത്തുന്നവരുടെ എസ്‌ഐആർ പ്രക്രിയ വേഗത്തിൽ പൂർത്തീകരിക്കാനാണ്‌ ബിഎൽഒമാർക്ക്‌ കമീഷൻ നിർദേശം നൽകിയിട്ടുള്ളത്‌. പ്രമുഖരുടെ കാര്യത്തിൽ രേഖകളുടെയും മറ്റും സൂക്ഷ്‌മപരിശോധനയിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ നോട്ടീസുകൾ അയക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ്‌ ലക്ഷ്യം.


എന്നാൽ ഭരണഘടനപ്രകാരം എല്ലാ വോട്ടർമാർക്കും തുല്യാവകാശമാണുള്ളതെന്നും വിഐപികളെ പ്രത്യേകം പരിഗണിക്കുമ്പോൾ എല്ലാവരെയും തുല്യരായി കാണണമെന്ന ഭരണഘടനാ തത്വമാണ്‌ ലംഘിക്കപ്പെടുന്നതെന്ന്‌ പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. ബിഎൽഒ ആപ്പിൽ വിഐപി വിഭാഗം ഉൾപ്പെടുത്തിയതിനെക്കുറിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രതികരിച്ചിട്ടില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home