ad
Deshabhimani

print edition പ്രതിഷേധമുയര്‍ന്നപ്പോള്‍ ചില്ലറ ഇളവുകള്‍

Kerala Assembly Election 2026
വെബ് ഡെസ്ക്

Published on Sep 27, 2026, 12:53 AM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ എസ്‌ഐആർ പ്രക്രിയയില്‍ ചില്ലറ ഇളവുകൾ പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവര്‍ക്ക് പേര്‌ ഉൾപ്പെടുത്താൻ അവസരം നൽകും. ഇതിനായി ഇലക്‌ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക്‌ (ഇആർഒ) അപേക്ഷ നൽകാം.


വോട്ടറുടെ പേരോ മാതാപിതാക്കളുടെയോ മുത്തശ്ശി–മുത്തശ്ശൻമാരുടെ പേരുകളോ 2002ലെ വോട്ടർപട്ടിക ഡാറ്റാബേസിൽ ഇല്ലാത്ത കാരണത്താല്‍ നോട്ടീസ്‌ ലഭിച്ചവർ ഇആർഒ ഓഫീസുകളിൽ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ടതില്ല. ബൂത്തുതല ഉദ്യോഗസ്ഥർ വീടുകളിലെത്തി രേഖ പരിശോധിച്ച്‌ വിവരം പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്യും.


ഡൽഹിയിൽ കരടുപട്ടികയില്‍ എതിർപ്പുകളും ഉന്നയിക്കാനുള്ള അവസാനതിയതി ഒക്ടോബർ 30 വരെ നീട്ടി. ഇവ തീർപ്പാക്കാനുള്ള കാലാവധി നവംബർ 30 ആണ്‌. മഹാരാഷ്ട്രയിൽ ഇത്‌ ഒക്ടോബർ 12, നവംബർ 10 എന്നിങ്ങനെയാണ്‌. ഗോവയിൽ സോഫ്‌റ്റ്‌വെയർ പ്രശ്‌നങ്ങൾ കാരണം അർഹതയുണ്ടായിട്ടും വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട 97 പേരെ വീണ്ടും ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ തുടങ്ങി. 81 പേർ ഫോം–ആറ്‌ സമർപ്പിച്ചതായും കമീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.


മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറുടെ ഏകപക്ഷീയ നീക്കങ്ങളിൽ പ്രതിഷേധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷണർമാർ ക്യാബിനറ്റ്‌ സെക്രട്ടറിക്ക്‌ പരാതി നൽകിയെന്ന വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമീഷന്‍ ദുർബല വിശദീകരണമാണ് നല്‍കിയത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home