പള്ളിനട അടിപ്പാത
കേന്ദ്രമന്ത്രിക്ക് ഇ മെയില്‍ അയച്ച് നാട്ടുകാർ

ശ്രീനാരായണ പുരം പളളിനടയിൽ ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് മെയിൽ സന്ദേശമയക്കുന്ന സമരം വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
ശ്രീനാരായണപുരം പള്ളിനടയിൽ ദേശീയപാതയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിക്കും ദേശീയപാത അതോറിറ്റിക്കും ഇ മെയിൽ സന്ദേശമയച്ച് നാട്ടുകാർ. ജനകീയ സമരസമിതി നേതൃത്വത്തിലാണ് ഇ മെയിൽ അയയ്ക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടുവരെ സന്ദേശമയക്കുന്നത് തുടരും. പ്രതിഷേധ സമരം വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ രമേഷ് ബാബു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, വൈസ് പ്രസിഡന്റ് സി എൻ സതീഷ് കുമാർ, സമരസമിതി കൺവീനർ പി എ നൗഷാദ്, അഡ്വ. എ ഡി സുദർശനൻ, എം എസ് മോഹനൻ, അഡ്വ. കെ എ നൗഷാദ്, എ പി ജയൻ, സി കെ ശ്രീരാജ്, പി കെ രാജീവ്, കെ വി അജയൻ എന്നിവർ സംസാരിച്ചു.








0 comments