സർവകക്ഷി അനുസ്മരണം നടത്തി

ആരി കുമാരി അനുസ്മരണത്തിൽ സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ്ബാബു സംസാരിക്കുന്നു
ഏങ്ങണ്ടിയൂർ
സിപിഐ എം കോട്ട കടപ്പുറം ബ്രാഞ്ചംഗവും കെഎസ്‌കെടിയു കുണ്ടലിയൂർ മേഖലാ പ്രസിഡന്റുമായിരുന്ന ആരി കുമാരിയുടെ നിര്യാണത്തിൽ ഏങ്ങണ്ടിയൂർ സഹകരണ ബാങ്ക് നേതൃത്വത്തിൽ സർവകക്ഷി അനുസ്മരണം സംഘടിപ്പിച്ചു. ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ്ബാബു മുഖ്യഅനുസ്മരണം നടത്തി. ബാങ്ക് പ്രസിഡന്റ് ടി കെ ഉത്തമൻ അധ്യക്ഷനായി. കെ എ വിശ്വംഭരൻ, സേവ്യർ പുലിക്കോട്ടിൽ, കെ ആർ സാംബശിവൻ, സി ആർ ബിനീഷ്, ഇർഷാദ് ചേറ്റുവ, മുഹമ്മദ് റാഫി, എ എസ് തങ്കപ്പൻ, കെ എച്ച് സുൽത്താൻ, കെ സി സുധ, സന്തോഷ് കേരാച്ചൻ, ഇ രണദേവ് എന്നിവർ സംസാരിച്ചു.









0 comments