ad
Deshabhimani

print edition ഗ്യാനേഷിന്റെ അഴിമതിമുഖം തുറന്നുകാട്ടി 
എൻ എസ്‌ മാധവൻ

ns madhavan
വെബ് ഡെസ്ക്

Published on Sep 27, 2026, 12:57 AM | 1 min read

കൊച്ചി: ഗ്യാനേഷ്‌കുമാറിന്റെ ദുഷ്‌ചെയ്‌തികളെ സമൂ‍ഹമാധ്യമത്തിൽ തുറന്നുകാട്ടി മുന്‍ ഐഎഎസ്‌ ഉദ്യോഗസ്ഥൻകൂടിയായ എഴുത്തുകാരൻ എൻ എസ്‌ മാധവന്‍. മലേഷ്യൻ കന്പനിയായ പതിബെലിന്റെ ചീഫ്‌ പ്രോജക്ട്‌ മാനേജർ ലീ സീ ബെൻ ആത്മഹത്യ ചെയ്യാനിടയായ സംഭവമാണ് മാധവൻ ഓർമിപ്പിച്ചത്.


ഗ്യാനേഷ്‌കുമാർ കേരളത്തില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറിയായിരിക്കെയാണ്‌ കെഎസ്‌ടിപിയുടെ റോഡ്‌ നിർമാണ പദ്ധതി ഏറ്റെടുത്ത്‌ നടത്തിവന്ന പതിബെലിന്റെ ഉന്നത ഉദ്യോഗസ്ഥൻ ലീ സീ ബെൻ ആത്മഹത്യചെയ്‌തത്‌. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ്‌കുമാറിന്റെ പേരും പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്ഥരിൽനിന്നുണ്ടായ ദുരനുഭവങ്ങളും വിവരിച്ചിരുന്നു.


മലേഷ്യൻ കന്പനിക്ക്‌ കരാറിന്റെ ഭാഗമായി നൽകേണ്ട പണം തടഞ്ഞുവച്ചതും അഴിമതിക്ക്‌ പ്രേരിപ്പിച്ചതും പദ്ധതി പൂർത്തിയാക്കാതിരിക്കാൻ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചതുമാണ് ആത്മഹത്യക്ക്‌ കാരണമെന്നായിരുന്നു ബെനിന്റെ കുറിപ്പ്‌. ഗ്യാനേഷ്‌കുമാറിന്റെ പേര്‌ പരാമർശിച്ചതിനെത്തുടർന്ന്‌ സർക്കാർ അദ്ദേഹത്തെ പൊതുമരാമത്ത്‌ സെക്രട്ടറിസ്ഥാനത്തുനിന്ന്‌ അന്ന്‌ നീക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home