ad
Deshabhimani

print edition ഭജനപാടി മോദി

Image Credit : BBC
വെബ് ഡെസ്ക്

Published on Sep 27, 2026, 01:04 AM | 1 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്‌ പ്രക്രിയയെ അട്ടിമറിക്കുന്ന രീതിയിലുള്ള അനധികൃത ഇടപെടലുകൾ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറുടെ ഭാഗത്തുനിന്ന്‌ ഉണ്ടായെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടരുന്പോഴും പതിവുപോലെ മ‍ൗനമാചരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തും ജന്തർമന്തറിലും കഴിഞ്ഞദിവസം പ്രതിഷേധങ്ങൾ കത്തിപ്പടരുന്പോൾ മോദി, ദീൻ ദയാൽ ഉപാധ്യായ പാർക്കിൽ ‘ഭജൻ ക്ലബിങ്‌’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.


പരന്പരാഗത ഭക്തിഗാനങ്ങളെ സംഗീതകച്ചേരിയുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്ന രീതിയാണ്‌ ‘ഭജൻ ക്ലബിങ്‌’. സാധാരണക്കാർ പോലും തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംബന്ധിച്ച്‌ ചർച്ച ചെയ്യുന്പോൾ ഭജനപരിപാടിക്കാണ്‌ മോദി മുൻഗണന കൊടുക്കുന്നതെന്ന്‌ പ്രതിപക്ഷനേതാക്കള്‍ വിമർശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home