യാത്രയയപ്പ് നൽകി

കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റികൾ ചേർന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകിയ യാത്രയയപ്പ്
ആലുവ
കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റികൾചേർന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ ആർ ആത്മൻ അധ്യക്ഷനായി. ഡിവൈഎസ്‌പിമാരായ എം ബൈജു പൗലോസ്, വൈ നിസാമുദീൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം വി സനിൽ, കെപിഎ ജില്ലാ ട്രഷറർ പി സി സൂരജ്, കെപിഎ സംസ്ഥാന ട്രഷറർ എം അജിത്കുമാർ, ബെന്നി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ എസ്ഐ സി വി എൽദോ, ആലുവ നാർക്കോട്ടിക് സെൽ എസ്ഐ കെ കെ സുനിൽകുമാർ, മുളന്തുരുത്തി സീനിയർ സിപിഒ എ ടി സാബു എന്നിവരാണ് വിരമിക്കുന്നത്.









0 comments