രാജഗിരി കിഡ്സ് ഫെസ്റ്റ്
തേവര എസ്എച്ച് സിഎംഐ കിൻഡർ ഗാർട്ടൻ ജേതാക്കൾ

രാജഗിരി കിഡ്സ് ഫെസ്റ്റ് ജേതാക്കൾ അതിഥികൾക്കൊപ്പം
കളമശേരി
രാജഗിരി സ്കൂൾ ക്യാമ്പസിൽ നടന്ന രാജഗിരി കിഡ്സ് ഫെസ്റ്റിൽ തേവര എസ്എച്ച് സിഎംഐ കിൻഡർ ഗാർട്ടൻ ഓവറോൾ കിരീടം നേടി. കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി കിൻഡർ ഗാർട്ടൻ, അങ്കമാലി വിശ്വജ്യോതി കിൻഡർ ഗാർട്ടൻ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.
സേക്രഡ് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ.പൗലോസ് കിടങ്ങൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ മത്സരങ്ങളും കലാപരിപാടികളും ചേർന്നുള്ള "ഫൺടൈം' നടി പ്രാചി തെഹ്ലാൻ ഉദ്ഘാടനം ചെയ്തു. 60 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. വിജയികൾക്ക് നടി മുത്തുമണി സമ്മാനം നൽകി. ഫാ.മാർട്ടിൻ മുണ്ടാടൻ, സജനി സൂസൻ ഫിലിപ്പ്, ഡോ.സന്ദീപ് സുബ്രമണ്യൻ തുടങ്ങിയവർ സംസാരിച്ചു.








0 comments