Deshabhimani

നാരായന്‍ അനുസ്മരണവും കൊച്ചരേത്തി പ്രകാശിപ്പിക്കലും

Narayan

‘കൊച്ചരേത്തി' നോവലിന്റെ പ്രണത പതിപ്പ്‌ ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ 
എ ശ്യാം പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Nov 15, 2026, 02:21 AM | 1 min read

കൊച്ചി


എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ നാരായനെ പ്രണത ബുക്സിന്റെ എഴുത്താള്‍ക്കൂട്ടത്തില്‍ അനുസ്മരിച്ചു.


മുതിര്‍ന്ന മാധ്യമപ്രവർത്തകൻ രവി കുറ്റിക്കാട് അനുസ്മരണപ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി അവാര്‍ഡിന് നാരായനെ അര്‍ഹനാക്കിയ നോവല്‍ ‘കൊച്ചരേത്തി'യുടെ പ്രണത പതിപ്പ്‌ ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എ ശ്യാം കവി മഞ്ജു സാഗറിന്‌ നൽകി പ്രകാശിപ്പിച്ചു. നോവലിസ്റ്റ് വിനോദ് കൃഷ്ണ, നാരായന്റെ മകന്‍ സന്തോഷ് നാരായന്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home