കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ വികസന വിരുദ്ധ നിലപാട്
ജനകീയ പ്രതിഷേധം ഉയർത്തി സഹനസമരം

ചെങ്ങന്നൂർ
നിയോജക മണ്ഡലത്തിലെ വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിന്റെയും ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെയും നിലപാടുകളിൽ പ്രതിഷേധിച്ചും കിഫ്ബി വഴി ചെങ്ങന്നൂരിൽ നൽകിയ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹന സമരം സംഘടിപ്പിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപം പകൽ മുഴുവൻ നീണ്ട സഹന സമരം ശക്തമായ ജനകീയ സമര വേദിയായതോടെ ചെങ്ങന്നൂരിനോടുള്ള അവഗണനയ്‌ക്കെതിരായ വൻമുന്നേറ്റവുമായി. സിപിഐ കേന്ദ്ര കൗൺസിൽ അംഗം പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്തു. യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ്, എം ശശികുമാർ, , ജേക്കബ് തോമസ് അരികു പുറം, ആർ സന്ദീപ്, അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ, ടി കെ ഇന്ദ്രജിത്ത് ,രാജു താമരവേലിൽ എന്നിവർ സംസാരിച്ചു. വൈകിട്ട് സമാപന സമ്മേളനം സിപിഐ എം ജില്ല സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു.സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ, ആർ രാജേഷ്, പുഷ്പലത മധു, ജെയിംസ് ശമുവേൽ, പി എൻ ശെൽവരാജൻ, എം കെ മനോജ്, ടിറ്റി എം വർഗീസ് എന്നിവർ സംസാരിച്ചു.









0 comments