സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണം
അബ്ദുൾ ജബ്ബാറിന് നഷ്ടപരിഹാരം നൽകണം: പി രാജീവ്

ചികിത്സാപ്പിഴവുമൂലം വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റിയ അബ്ദുൾ ജബ്ബാറിനെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് സന്ദർശിക്കുന്നു
പറവൂർ
മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിലെ താലൂക്കാശുപത്രിയിലുണ്ടായ ചികിത്സാപ്പിഴവിനാൽ വലതുകാൽമുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവന്ന കുന്നുകര വയൽകര ആറ്റുവേപ്പിൽ അബ്ദുൾ ജബ്ബാറിന് മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ആവശ്യപ്പെട്ടു.
അബ്ദുൾ ജബ്ബാറിനെ വീട്ടിലെത്തി സന്ദർശിച്ച പി രാജീവ്, സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകണമെന്നും അതിന് മുഖ്യമന്ത്രി തന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ചികിത്സാപ്പിഴവ് സംബന്ധിച്ച് നിരവധി പരാതികളാണ് താലൂക്കാശുപത്രിക്കെതിരെ ഉയർന്നിട്ടുള്ളത്. ലോകത്തിന് മാതൃകയായിരുന്ന കേരളത്തിലെ ആരോഗ്യരംഗം വല്ലാത്ത അവസ്ഥയിലാണെന്നും അബ്ദുൾ ജബ്ബാറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന സൈബർ ആക്രമണം പ്രതിഷേധാർഹമാണെന്നും പി രാജീവ് പറഞ്ഞു.









0 comments