ഷട്കാല ഗോവിന്ദമാരാർ സംഗീതോത്സവത്തിന് തുടക്കമായി

ഷട്‌കാല ഗോവിന്ദമാരാർ സംഗീതോത്സവം ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
പിറവം
കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന ഷട്കാല ഗോവിന്ദമാരാർ സംഗീതോത്സവത്തിന് രാമമംഗലം ഷട്‌കാല ഗോവിന്ദമാരാർ സ്‌മാരക കലാസമിതിയിൽ തുടക്കമായി. അക്കാദമി ചെയർപേഴ്‌സൺ ജി വേണുഗോപാൽ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജോർജ് എസ് പോൾ അധ്യക്ഷനായി. സംഗീതനാടക അക്കാദമി സെക്രട്ടറി എൻ വി പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. വി കെ അനിൽകുമാർ, ഹേമന്ത്കുമാർ, കെ കെ ജയചന്ദ്രൻ , ടി കെ അലക്സാണ്ടർ, പി പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ശനി രാവിലെ ഇടയ്ക്ക കലാകാരൻ തൃപ്പൂണിത്തുറ കൃഷ്‌ണദാസ് ദീപം തെളിച്ചതോടെ കലാപരിപാടികൾ തുടങ്ങി. താഴത്തേടത്ത് മുരളീധരമാരാരും സംഘവും അവതരിപ്പിച്ച കേളി, തൃക്കാമ്പുറം ജയന്റെ നേതൃത്വത്തിൽ സോപാന സംഗീതാർച്ചന, മാർഗി രഹിത കൃഷ്‌ണദാസിന്റെ തായമ്പക, കലാമണ്ഡലം കവിത കൃഷ്ണ കുമാറിന്റെ മോഹിനിയാട്ടം എസ് മഹിതിയുടെ സംഗീതക്കച്ചേരി എന്നിവയുണ്ടായി. ഞായർ രാവിലെ 10ന് നെച്ചൂർ രതീശൻ നയിക്കുന്ന ത്യാഗരാജ പഞ്ചരത്നകീർത്തനാലാപനം. തുടർന്ന് കച്ചേരികൾ. 3ന് ഗുരുവായൂർ ജ്യോതിദാസിന്റെ സോപാനസംഗീതം. അഞ്ചിന് സമാപനസമ്മേളനം മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. 6.30ന് സി എസ് അനുരൂപ് നയിക്കുന്ന എന്തരോ മഹാനുഭാവുലു ഫ്യൂഷൻ സംഗീതം.








0 comments