കെഎസ്ആർടിസി ഡിപ്പോയിൽ ‘പുസ്തകക്കൂട്'
യാത്രയ്ക്കിടയിലും വായനയുടെ ലോകം

നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ ‘പുസ്തകക്കൂട്’ ഡോ. ബിജു ബാലകൃഷ്ണനും അവന്തികയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
നെയ്യാറ്റിൻകര
യാത്രക്കാർക്കും ജീവനക്കാർക്കുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ ‘പുസ്തകക്കൂട്'. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിലാണ് വേറിട്ട സംരംഭം ഒരുക്കിയത്. ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം പുതിയത് സംഭാവനയായും നൽകാം. രാവിലെ ആറുമുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനസമയം. കവി ഡോ. ബിജു ബാലകൃഷ്ണനും വിദ്യാർഥിനി അവന്തികയും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. എൻ കെ രഞ്ജിത് അധ്യക്ഷനായി. ബാലസംഘം ജില്ലാ കമ്മിറ്റി അംഗം സുശീലൻ മണവാരി, എസ് അനീഷ്, സി വിഷ്ണു, ജി എസ് അഞ്ജന, ആർ മനുമോൻ, എസ് എസ് സജികുമാർ, ജെ ആർ അഖിൽ, കൺട്രോളിങ് ഇൻസ്പെക്ടർ ആർ എസ് കണ്ണൻ, സ്റ്റേഷൻ മാസ്റ്റർമാരായ എം ഗോപകുമാർ, എം വി ബൈജു, വെഹിക്കിൾ സൂപ്പർവൈസർ സുനിൽകുമാർ, വി കെ സജീവ്, എസ് സുജ എന്നിവർ സംസാരിച്ചു.









0 comments