ചെല്ലാനം കടൽഭിത്തി
രണ്ടാംഘട്ട നിർമാണം ഐഎൻടിയുസിക്കാർ തടസ്സപ്പെടുത്തി

പള്ളുരുത്തി
ഐഎൻടിയുസി പ്രവർത്തകർക്ക് തൊഴില്‍ നൽകിയില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന് ചെല്ലാനം കടല്‍ഭിത്തി നിര്‍മാണത്തിന്റെ രണ്ടാംഘട്ടം തടസ്സപ്പെട്ടു.
കണ്ണമാലി ഐഎൻടിയുസി ഏരിയ കൺവീനറാണ് വ്യാഴാഴ്‌ച ചെറിയകടവിലുള്ള പ്ലാന്റ് നിർമാണസ്ഥലത്ത് എത്തി തർക്കമുന്നയിച്ചത്. കടൽഭിത്തി നിര്‍മാണത്തിന്റെ രണ്ടാംഘട്ടത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ കരാർ ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് ഐഎൻടിയുസിക്കാർ തർക്കവുമായെത്തിയത്. ടെട്രാപോഡ് നിർമിക്കാനുള്ള കോൺക്രീറ്റ് മിക്സിങ് പ്ലാന്റും കല്ലുകളും ലോറിയും തൂക്കാനുള്ള വേയ് ബ്രിഡ്‌ജിന്റെ പ്രവൃത്തിയുമാണ് നിലവിൽ നടക്കുന്നത്.
6.1 കി.മീ. ദൂരം ടെട്രാപോഡ് കടൽഭിത്തി നിർമിക്കാന്‍ 464 കോടിയുടെ പ്രവൃത്തികളാണ് നടക്കേണ്ടത്. 2021ൽ 347 കോടി രൂപയുടെ 7.36 കിലോമീറ്റർ കടൽഭിത്തി നിർമാണം പ്രാദേശിക തർക്കങ്ങളില്ലാതെ വളരെവേഗം പൂർത്തിയാക്കി. സൊസൈറ്റിയുടെ ജോലിക്കാരാണ് നിർമാണത്തിനുണ്ടായിരുന്നത്. പ്രാദേശിക തൊഴിൽസംഘടനകൾ ഒരുഘട്ടത്തിൽപ്പോലും തർക്കമുന്നയിച്ച് എത്തിയിരുന്നില്ല. തൊഴിൽ നല്‍കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ നിർമാണം തടസ്സപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് സിപിഐ എം കണ്ണമാലി ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.








0 comments