പതാകദിനം ആചരിച്ചു
എം കെ കൃഷ്ണന് നാടിന്റെ സ്മരണാഞ്ജലി

ചെറായിയിൽ എം കെ കൃഷ്ണൻ അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു
ആലുവ
കർഷകത്തൊഴിലാളി യൂണിയൻ സ്ഥാപക നേതാവും അഖിലേന്ത്യ സെക്രട്ടറിയുമായിരുന്ന എം കെ കൃഷ്ണന്റെ അനുസ്മരണം കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ പതാകദിനമായി ആചരിച്ചു.
ജില്ലയിലെ എല്ലാ യൂണിറ്റുകളിലും പതാക ഉയർത്തലും ഏരിയകേന്ദ്രങ്ങളിൽ അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ടി സി ഷിബു പതാക ഉയർത്തി. കോലഞ്ചേരിയില്‍ അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്തു. തൃക്കാക്കരയിൽ ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരിയും കോതമംഗലത്ത് ജില്ലാ ട്രഷറർ എൻ എസ് സജീവനും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എം ശശി എറണാകുളത്തും കെ പി അശോകൻ കളമശേരിയിലും ജിഷ ശ്യാം മൂവാറ്റുപുഴയിലും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ പി റെജീഷ് അങ്കമാലിയിലും പി എ പീറ്റർ തൃപ്പൂണിത്തുറയിലും ടി ഐ ശശി കൂത്താട്ടുകുളത്തും പി എം മനാഫ് ആലുവയിലും പി എസ് ഷൈല പറവൂരിലും എം എസ് ശോഭിതൻ വൈപ്പിനിലും സോമ പുരുഷോത്തമൻ കവളങ്ങാടും ഇ എം സലിം പെരുമ്പാവൂരും പി കെ സുബ്രഹ്മണ്യൻ പള്ളുരുത്തിയിലും സി ടി വർഗീസ് കൊച്ചിയിലും ഉദ്ഘാടനം ചെയ്തു. സിപിഐ എം വൈപ്പിൻ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ എം കെ കൃഷ്‌ണനെ അനുസ്‌മരിച്ചു. ചെറായി കരുത്തലയിൽനിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് സ്‌ക്വയറിൽ സമാപിച്ചു.
പൊതുസമ്മേളനം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എ പി പ്രിനിൽ അധ്യക്ഷനായി. എം ബി ഷൈനി, കെ കെ ജോഷി, ഇ സി ശിവദാസ്, പി ബി സജീവൻ, കെ എസ് രാധാകൃഷ്ണൻ, രാധിക സതീഷ്, ഇ കെ ജയൻ എന്നിവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.









0 comments