Deshabhimani

മണ്ണിടിച്ചിലില്‍ കിണര്‍ നികന്നു

പേരുമല പണ്ടാരത്തോട് ഷാനുഭവനിൽ ഷായുടെ വീട്ടിലെ കിണര്‍ മണ്ണിടിച്ചിലില്‍ മൂടിപ്പോയ നിലയില്‍

പേരുമല പണ്ടാരത്തോട് ഷാനുഭവനിൽ ഷായുടെ വീട്ടിലെ കിണര്‍ മണ്ണിടിച്ചിലില്‍ മൂടിപ്പോയ നിലയില്‍

വെബ് ഡെസ്ക്

Published on Nov 15, 2026, 02:47 AM | 1 min read

വെഞ്ഞാറമൂട്

മണ്ണിടിഞ്ഞുവീണ് കിണര്‍ നികന്നു. വീടിന്റെ ജനൽച്ചില്ലുകളും പൊട്ടി. പേരുമല പണ്ടാരത്തോട് ഷാനു ഭവനില്‍ ഷായുടെ വീട്ടിലെ കിണറാണ് അടുത്ത പുരയിടത്തിലെ ഉയരത്തിലുള്ള അതിരില്‍നിന്നുമുള്ള മണ്ണിടിച്ചിലില്‍ മൂടിപ്പോയത്. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഈ മഴയില്‍ കുതിര്‍ന്നിരുന്ന അടുത്ത പുരയിടത്തിലെ അതിരിന്റെ മേല്‍പ്രതലത്തിലെ മണ്ണ് വലിയ അളവില്‍ താഴേക്ക് പതിക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. മണ്ണിടിച്ചിലുണ്ടായപ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു. പുറത്തുപോയി വൈകിട്ടോടെ തിരിച്ചുവന്നപ്പോഴാണ് വിവരമറിയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home