Deshabhimani

അലൻകൃതിന്‌ വൃക്ക അമ്മ നൽകും; ചികിത്സയ്‌ക്ക്‌ സഹായം വേണം

അലൻകൃത്‌

അലൻകൃത്‌

വെബ് ഡെസ്ക്

Published on Nov 15, 2026, 02:43 AM | 1 min read

തിരുവനന്തപുരം

ആറുവയസ്സായിട്ടില്ല, അലൻകൃതിന്‌. പക്ഷേ, രോഗങ്ങളോട്‌ പൊരുതുകയാണ്‌. എറണാകുളം എടവനക്കോട്‌ എൻ കെ മിഥുൻരാജിന്റെയും അലീനയുടെയും മകനാണ്‌ ചെറുപ്രായത്തിൽ വൃക്കയ്‌ക്ക്‌ അർബുദം ബാധിച്ച്‌ ആർസിസിയിൽ ചികിത്സയിലുള്ളത്‌. വൃക്ക നൽകാൻ അമ്മയുണ്ടെങ്കിലും അതിനുള്ള ചെലവ്‌ താങ്ങാനാകാതെ ഉദാരമതികളുടെ സഹായം തേടുകയാണ്‌ കുടുംബം. ഒന്നരവയസ്സിലാണ്‌ അലൻകൃതിന്റെ രോഗം കണ്ടെത്തുന്നത്‌. ആശുപത്രികളിൽനിന്ന്‌ ആശുപത്രികളിലേക്കുള്ള ഓട്ടത്തിൽ 12 ലക്ഷത്തിലേറെ രൂപ ചെലവായി. പെയിന്റിങ്‌ തൊഴിലാളിയായ മിഥുൻരാജിന്‌ കൈത്താങ്ങാകാൻ എടവനക്കോട്‌ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച്‌ പ്രവർത്തിക്കുന്നുണ്ട്‌. എസ്‌ബിഐ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ബ്രാഞ്ചിൽ അക്ക‍ൗണ്ട്‌ തുറന്നിട്ടുണ്ട്‌: മിഥുൻരാജ്‌ എൻ കെ, അക്ക‍ൗണ്ട്‌ നമ്പർ: 433015 72922. ഐഎഫ്‌എസ്‌സി: എസ്‌ബിഐഎൻ0070029. ജി പേ: 9544830349.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home