Deshabhimani

ബസ്‌ വളയ്ക്കാൻ ബുദ്ധിമുട്ടാണെന്ന്‌

പ്രിയദർശിനി സർവീസ് നിർത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2026, 02:37 AM | 1 min read

വർക്കല ​

ഇടവ കാപ്പിൽ എച്ച്എസിൽനിന്ന്‌ മെഡിക്കൽ കോളേജിലേക്കുള്ള കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് നിർത്തലാക്കിയതിൽ വ്യാപക പ്രതിഷേധം. അഞ്ചുദിവസംമുന്പ്‌ നിർത്തിയ സർവീസ് പുനഃസ്ഥാപിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെടുന്നു. രാവിലെ 8.20ന് കാപ്പിൽ എച്ച്എസിൽനിന്ന് പുറപ്പെടുന്ന കെഎസ്ആർടിസിയുടെ ഒരേയൊരു സർവീസാണിത്. നിരവധി യാത്രക്കാരും മെഡിക്കൽ കോളേജിലേക്കും ആർസിസിയിലേക്കുമുള്ളവരും ആശ്രയിക്കുന്ന ബസ്‌ സർവീസാണ്‌ അധികൃതർ നിർത്തിയത്. ആദ്യത്തെ അഞ്ച് സ്റ്റോപ്പിൽനിന്നുതന്നെ ബസ് നിറയും. സ‍ൗജന്യയാത്ര എന്നതിനാൽ സ്ത്രീയാത്രക്കാരും അനവധിയാണ്‌. ബസ് വളയ്ക്കാൻ ബുദ്ധിമുട്ടാണെന്ന വിചിത്രന്യായം പറഞ്ഞാണ്‌ സർവീസ് നിർത്തുന്നത്‌. ഇതേ റൂട്ടിലെ പ്രൈവറ്റ്, ടൂറിസ്റ്റ് ബസുകൾക്ക്‌ ഇ‍ൗ പ്രശ്‌നമില്ലതാനും. ഉൾപ്രദേശങ്ങളിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കില്ലെന്ന ഗതാഗതമന്ത്രിയുടെ വാഗ്ദാനമാണ്‌ പാഴ്‌വാക്കായത്‌. ബസ് സർവീസ് ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ വിവിധ സംഘടനകൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home