ഡിവൈഎഫ്ഐ കവരത്തി ഐലൻഡ് ഓഫീസ് തുറന്നു

കവരത്തി
ഡിവൈഎഫ്ഐ കവരത്തി ഐലൻഡ് കമ്മിറ്റിയുടെ പുതിയ ഓഫീസ് തുറന്നു. പൊതുസമ്മേളനം സിപിഐ എം ലക്ഷദ്വീപ് സെക്രട്ടറി മുഹമ്മദ് ഷാഫി ഖുറേഷി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ ലക്ഷദ്വീപ് ഡിവൈഎഫ്ഐ വൈസ് പ്രസിഡന്റ് കെ കെ നസീർ അധ്യക്ഷനായി. സിപിഐ എം നേതാക്കളായ കെ മുഹമ്മദലി, എ ജലീൽ, ഡിവൈഎഫ്ഐ കവരത്തി ഐലൻഡ് കമ്മിറ്റി സെക്രട്ടറി കെ പി ഷാജഹാൻ എന്നിവര്‍ സംസാരിച്ചു.







0 comments