Deshabhimani

ചിന്ത ചർച്ചാവേദി ഉദ്‌ഘാടനം ചെയ്‌തു

Chintha Discussion Forum

ചിന്ത പബ്ളിഷേഴ്‌സും പുരോഗമന കലാസാഹിത്യസംഘവും ചേർന്ന് സംഘടിപ്പിച്ച ചിന്ത ചർച്ചാവേദി ഡോ. കെ ജി പൗലോസ് 
ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 15, 2026, 02:28 AM | 1 min read

കൊച്ചി


ചിന്ത പബ്ളിഷേഴ്‌സും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയും ചേർന്ന്‌ ആരംഭിച്ച ചിന്ത ചർച്ചാവേദി എറണാകുളം ബോട്ടുജെട്ടി റവന്യു ടവറിലെ ദേശാഭിമാനി ബുക്ക് ഹൗസിൽ ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്തു.


വിനോദ് കൃഷ്ണയുടെ ചെറുകഥാ സമാഹാരമായ ‘കീരി’ ജോൺ ഫെർണാണ്ടസ് പ്രകാശിപ്പിച്ചു. രവിത ഹരിദാസ്‌ ഏറ്റുവാങ്ങി. കെ പി അജിത് കുമാർ പുസ്തകം പരിചയപ്പെടുത്തി. വിനോദ് കൃഷ്ണ, ജോഷി ഡോൺ ബോസ്കോ, സഹീർ അലി, ബാബുരാജ് വൈറ്റില, കെ ആർ മുരളീധരൻ, തെന്നൽ എന്നിവർ സംസാരിച്ചു. ഡി എം പൊറ്റക്കാട് പ്രഥമ സാഹിത്യ പുരസ്കാരം നേടിയ വിനോദ് കൃഷ്‌ണയെ അഡ്വ. വി കെ പ്രസാദ് ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home