Deshabhimani

നേപ്പാൾസംഘം തുരുത്തിക്കര സയൻസ്‌ സെന്റർ സന്ദർശിച്ചു

Nepal Team

നേപ്പാൾ പഠനസംഘം തുരുത്തിക്കരയിൽ സ്ഥാപിച്ചിട്ടുള്ള മഴമാപിനി പരിചയപ്പെടുന്നു

വെബ് ഡെസ്ക്

Published on Nov 15, 2026, 02:05 AM | 1 min read

മുളന്തുരുത്തി


നേപ്പാൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ്‌ സ്റ്റഡീസിലെ വിദഗ്ധർ തുരുത്തിക്കര സയൻസ് സെന്റർ സന്ദർശിച്ചു. കാലാവസ്ഥാവ്യതിയാനം, സുസ്ഥിരവികസനം, കുടിയേറ്റം തുടങ്ങിയ മേഖലകളിലെ ഇടപെടലുകളെക്കുറിച്ച് മനസ്സിലാക്കാനാണ് സംഘം കേരളത്തിലെത്തിയത്.


നേപ്പാൾ ആസൂത്രണ കമീഷൻ മുൻ അംഗം ഡോ. ഗണേഷ് ബഹാദൂർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ്‌ സ്റ്റഡീസ് എക്സി. ഡയറക്ടർ ചിരഞ്‌ജീവി ബരാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സയൻസ് സെന്റർ നടത്തിവരുന്ന സുസ്ഥിരവികസനപ്രവർത്തനങ്ങളും ജനകീയ കാലാവസ്ഥാ നിരീക്ഷണപ്രവർത്തനങ്ങളും സംഘം മനസ്സിലാക്കി.


മുളന്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മഞ്ജു അനിൽകുമാർ, സയൻസ് സെന്റർ ചെയർപേഴ്‌സൺ കെ എം പ്രകാശൻ, സുസ്ഥിര പ്രോഗ്രാം ഓഫീസർ പി മഞ്ജിമ സുരേഷ്, കെ കെ ജോർജ്, എം വി പൗലോസ്, കെ കെ ശ്രീധരൻ, കെ ജി അരുൺ, ടി ജിബിൻ, പി എ തങ്കച്ചൻ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home