Deshabhimani

പി എസ് ഗംഗാധരനെ അനുസ്മരിച്ചു

p s gangadharan

ഏലൂരിൽ പി എസ് ഗംഗാധരൻ അനുസ്മരണം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 15, 2026, 02:10 AM | 1 min read

കളമശേരി


സിപിഐ എം നേതാവും മുൻ ഏലൂർ പഞ്ചായത്ത് പ്രസിഡന്റുമായ പി എസ് ഗംഗാധരന്റെ ഏഴാം അനുസ്മരണദിനം ആചരിച്ചു. ഏലൂരിലെ എല്ലാ ബ്രാഞ്ചിലും രാവിലെ പതാക ഉയർത്തി. വൈകിട്ട് ഡിപ്പോ കവലയിൽനിന്ന് പ്രകടനം ആരംഭിച്ചു. പാട്ടുപുരയ്ക്കലിൽ സമാപിച്ചു.


അനുസ്മരണ പൊതുയോഗം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എ ഡി സുജിൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എൻ ഗോപിനാഥ്, എ ആർ രഞ്ജിത്, ഏലൂർ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ, പട്ടണം റഷീദ്, സി പി ഉഷ, പി എ ഷിബു, കെ ബി സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home