ad
Deshabhimani

print edition വിചാരണ ചെയ്യണം: സംയുക്ത കിസാൻ മോർച്ച

samyukta kisan morcha
വെബ് ഡെസ്ക്

Published on Sep 27, 2026, 01:06 AM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്നും വിചാരണയ്‌ക്ക്‌ വിധേയനാക്കണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. മോദി സർക്കാരിനെതിരായി രാജ്യമെങ്ങും പടരുന്ന പ്രക്ഷോഭങ്ങളിൽ കർഷകരും കർഷക തൊഴിലാളികളും തൊഴിലാളികളും പങ്കെടുക്കണമെന്നും സംയുക്ത കിസാൻ മോർച്ച അഭ്യര്‍ഥിച്ചു.


എസ്‌ഐആറിന്റെ പേരിൽ 13 കോടി വോട്ടര്‍മാരെയാണ് പുറത്താക്കിയത്‌. എസ്‌ഐആറിന്‌ തുടക്കമിട്ട ബിഹാറിൽ ബിജെപിയെ സഹായിക്കാന്‍ ലക്ഷക്കണക്കിന്‌ ന്യൂനപക്ഷങ്ങളുടെയും പ്രതിപക്ഷത്തെ പിന്തുണയ്‌ക്കുന്നവരുടെയും വോട്ട് വെട്ടി. മറ്റ്‌ സംസ്ഥാനങ്ങളിലും ഇത്‌ ആവർത്തിച്ചു.

ഗ്യാനേഷിന്റെ നടപടികൾ രാജ്യദ്രോഹത്തിന്‌ തുല്യമാണ്‌. എസ്‌ഐആർ പ്രക്രിയ നിർത്തിവയ്‌ക്കണം. തെരഞ്ഞെടുപ്പ് കമീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ ചീഫ്‌ ജസ്റ്റിസിനെ ഉൾപ്പെടുത്തണം. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഡാലോചനയാണ്‌ നടക്കുന്നതെന്നും കിസാന്‍ മോര്‍ച്ച ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home