ad
Deshabhimani

വീണ്ടും തെരുവുനായ ആക്രമണം

നഗരസഭയ്ക്കുമുന്നിൽ പ്രതിപക്ഷം 
കുത്തിയിരുന്നു

Sit-in protest

അങ്കമാലി പട്ടണത്തിൽ തുടർച്ചയായുള്ള തെരുവുനായ ആക്രമണത്തിൽ പ്രതിഷേധിച്ച് നഗരസഭയ്‌ക്കുമുന്നിൽ 
പ്രതിപക്ഷം കുത്തിയിരുപ്പുസമരം​ നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 27, 2026, 01:14 AM | 1 min read

അങ്കമാലി


നഗരത്തിൽ തെരുവുനായ പത്തോളം പേരെ കടിച്ചു. ഏഴുപേർ അങ്കമാലി താലൂക്കാശുപത്രിയിലും സാരമായി പരിക്കേറ്റവർ എറണാകുളം ഗവ. മെഡിക്കൽ കോളേജിലും ചികിത്സ തേടി. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭയ്ക്കുമുന്നിൽ കുത്തിയിരുപ്പ് നടത്തി. സമരം പ്രതിപക്ഷനേതാവ് ടി വൈ ഏലിയാസ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ വിനിത ദിലീപ് അധ്യക്ഷയായി. കൗൺസിലർമാരായ കെ കെ ഷെറിൻ, ഷൈറ്റ ബെന്നി, വീണ സുരേഷ്, ബിജി ജെറി, ഷൈബി മാർട്ടിൻ, ദീപ ജയകുമാർ എന്നിവർ സംസാരിച്ചു.


​കുറച്ചുനാൾമുന്പ്‌ പേവിഷബാധയുള്ള നായ 19 പേരെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്ന്‌ തീരുമാനമെടുത്ത്‌ നഗരസഭ മാർക്കറ്റിൽ ഒരുദിവസം നായയെ പിടിച്ച് കുത്തിവയ്പ് നടത്തിയിരുന്നു. പിന്നീട് തുടർച്ചയുണ്ടായില്ല. ആയിരത്തിലധികം നായകളാണ് നഗരസഭയുടെ വിവിധ പ്രദേശങ്ങളിലായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്. കെഎസ്ആർടിസി ബസ്‌സ്റ്റാൻഡ്, മാർക്കറ്റ്, നായത്തോട് ഹയർസെക്കൻഡറി സ്കൂൾ പരിസരം ഉൾപ്പെടെ എല്ലായിടത്തും നായകൾ കൂട്ടത്തോടെയാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home