ad
Deshabhimani

സൗജന്യ ഡയാലിസിസ് 
ചികിത്സാകേന്ദ്രം ഉദ്‌ഘാടനം ഇന്ന്‌

Free Dialysis Treatment Center

അങ്കമാലിയിൽ പണികഴിപ്പിച്ചിട്ടുള്ള ഡയാലിസിസ് കേന്ദ്രം

വെബ് ഡെസ്ക്

Published on Sep 27, 2026, 01:20 AM | 1 min read

അങ്കമാലി


വൃക്കരോഗികൾക്ക് കെെത്താങ്ങായി "ജോസ് ദേവസി മഞ്ഞളി മെമ്മോറിയൽ ബ്ലെസ്ഡ് ഒസാനം' സൗജന്യ ഡയാലിസിസ് ചികിത്സാകേന്ദ്രം ഞായറാഴ്ച പ്രവർത്തനമാരംഭിക്കും.

സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി അങ്കമാലി ബസിലിക്കയിലെ സെന്റ്‌ തോമസ് കോൺഫറൻസാണ്‌ കേന്ദ്രം തുടങ്ങുന്നത്‌. വൈകിട്ട് അഞ്ചിന് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും.


അങ്കമാലിയിലും സമീപത്തുമുള്ള വൃക്കരോഗികൾക്ക് ചികിത്സയ്ക്കായി വലിയ സാമ്പത്തികച്ചെലവും യാത്രാക്ലേശവും നേരിടേണ്ട സാഹചര്യത്തിലാണ് പുതിയകേന്ദ്രം തുടങ്ങാൻ സെന്റ്‌ തോമസ് കോൺഫറൻസ്‌ തീരുമാനിക്കുന്നത്‌. പരേതനായ ജോസ് ദേവസി മഞ്ഞളിയുടെ കുടുംബം ടൗണിനോടുചേർന്ന് പറക്കുളം റോഡിൽ സൗജന്യമായി നൽകിയ

1.4 ഏക്കറിലാണ് കേന്ദ്രം നിർമിച്ചിരിക്കുന്നത്‌. ഏകദേശം രണ്ടുകോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന് 5000 ചതുരശ്രയടി വിസ്തീർണമുണ്ട്‌. തുടക്കത്തിൽ ആറ് മെഷീനുകളുമായി ദിവസേന 12 ഡയാലിസിസ്‌ ചെയ്യാനാകും. പൂർണമായും സജ്ജമാകുമ്പോൾ 12 മെഷീനുകൾ ഉപയോഗിച്ച് ദിവസേന 24 ഡയാലിസിസ് നടത്താം.


സെന്റ്‌ വിൻസെന്റ് ഡീപോൾ സൊസൈറ്റി അംഗങ്ങൾ, അങ്കമാലി സെന്റ്‌ തോമസ് കോൺഫറൻസ്, ബസിലിക്ക ഇടവക, പ്രവാസികൾ, വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ സഹകരണത്തോടെയാണ് കേന്ദ്രം യാഥാർഥ്യമായത്. സിയാൽ 75 ലക്ഷം രൂപ സിഎസ്ആർ ഫണ്ടും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home