ad
Deshabhimani

നവീകരിച്ച അരുവിത്തുറ സെന്റ്‌ ജോർജ് ഫൊറോന പള്ളി വെഞ്ചരിച്ചു

aruvithura

അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയുടെ വെഞ്ചരിപ്പ് കർമം 
നടത്തി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സംസാരിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 27, 2026, 01:30 AM | 1 min read

ഇ‍ൗരാറ്റുപേട്ട

നവീകരിച്ച അരുവിത്തുറ സെന്റ്‌ ജോർജ് ഫൊറോന പള്ളിയുടെ വെഞ്ചരിപ്പ്‌ നടത്തി. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പള്ളി വെഞ്ചരിച്ച്‌ സന്ദേശം നൽകി. തുടർന്ന്‌ നടന്ന കുർബാനയിൽ രൂപതയുടെ മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ കാർമികനായി. ഇന്നത്തെ പള്ളി 1951-ലാണ്‌ കൂദാശ ചെയ്തത്‌. അതിന്റെ സമഗ്രവും സമ്പൂർണവുമായ നവീകരണമാണ് പൂർത്തിയാക്കിയത്. പള്ളിയുടെ ചരിത്രവും പൈതൃകവും പാരമ്പര്യവും സംരക്ഷിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തി. സിറിയൻ ഗോഥിക് ശിൽപ്പ മാതൃകയിലുള്ള ദേവാലയഘടന അതേപടി നിലനിർത്തി. നവീകരിച്ച ആനവാതിലിൽ തോമാശ്ലീഹായുമായുള്ള ബന്ധം, പതിനാലാം നൂറ്റാണ്ടിൽ തിരുസ്വരൂപം അരുവിത്തുറയിലെത്തിയ സംഭവം തുടങ്ങിയവ ചിത്രീകരിച്ചിട്ടുണ്ട്‌. പതിനാലാം നൂറ്റാണ്ടിൽ നിലയ്ക്കൽ പള്ളിയിൽ വണങ്ങിയിരുന്ന ഗീവർഗീസ് സഹദായുടെ സ്വരൂപമാണ് അരുവിത്തുറ പള്ളിയിൽ പ്രതിഷ്ഠിച്ചത്. ഒറ്റത്തടിയിൽ തീർത്ത, ഏഴ് നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ്‌ സ്വരൂപം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home