പൂനൂർ പത്മനാഭന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

പൂനൂർ പത്മനാഭന്റെ മൃതദേഹം മകൻ മോഹൻദാസ് മെഡിക്കൽ കോളേജിന് കൈമാറുന്നു
പെരുമ്പാവൂർ
അന്തരിച്ച പൂനൂർ പത്മനാഭന്റെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജിന് കൈമാറി. മൃതദേഹം സമൂഹത്തിന് പ്രയോജനപ്പെടണമെന്ന ആഗ്രഹത്തിൽ 2014ൽ ഗവ. മെഡിക്കൽ കോളേജിന് കൈമാറുന്നതിനുള്ള സമ്മതപത്രം നൽകിയിരുന്നു.
മക്കളായ സിപിഐ എം ഓടക്കാലി ലോക്കൽ കമ്മിറ്റി അംഗം പി പി മോഹൻദാസും പി പി ജയദാസും ചേർന്ന് മൃതദേഹം കൈമാറി. എറണാകുളം ഗവ. മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം അസി. പ്രൊഫസർ ഡോ. വീണ നായർ മൃതദേഹം ഏറ്റുവാങ്ങി. അനാട്ടമി വിഭാഗം മേധാവി ഡോ. സി കെ ഇന്ദിര, ഡോ. ഷിമു മുഹമ്മദ്, ഡോ. അപ്സര വിജയൻ, പഞ്ചായത്ത് അംഗം ജോഷി പോൾ, പെരുമ്പാവൂർ റേഞ്ച് ചെത്ത് യൂണിയൻ ജനറൽ സെക്രട്ടറി എൻ എൻ കുഞ്ഞ് എന്നിവർ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് അന്ത്യോപചാരമർപ്പിച്ചു.
അശമന്നൂരിൽ ചേർന്ന അനുശോചനയോഗത്തിൽ സുജു ജോണി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലിം, വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, ഏരിയാ സെക്രട്ടറി സി എം അബ്ദുൽ കരീം, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി കെ സോമൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments