ചെറായി ജലോത്സവം
അറുമുഖൻ വള്ളം ഒന്നാമതെത്തി

യുവധാര സാംസ്കാരികവേദി ബീച്ച് കായലിൽ സംഘടിപ്പിച്ച ചെറായി ജലോത്സവത്തിൽ ചാന്പ്യന്മാരായ ശ്രീമുരുക ബോട്ട് ക്ലബ് ടീം എം വിജിന്‍ എംഎൽഎയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
വൈപ്പിൻ
യുവധാര സാംസ്കാരികവേദി ബീച്ച് കായലിൽ സംഘടിപ്പിച്ച രണ്ടാമത് ചെറായി ജലോത്സവത്തിൽ ശ്രീമുരുക ബോട്ട് ക്ലബ് ഉണ്ടേക്കടവിന്റെ അറുമുഖൻ നന്പർ 2 വള്ളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. രുഥിരമാല നന്പർ 1 രണ്ടാംസ്ഥാനവും പടയാളി മൂന്നാംസ്ഥാനവും നേടി.
വള്ളംകളി മത്സരം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഫ്ലാഗ് ഓഫ് ചെയ്‌തു. ടി ആർ ആദർശ് അധ്യക്ഷനായി.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. സംഘാടകസമിതി ചെയർമാൻ വി ബി സേതുലാൽ, സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ലോക്കൽ സെക്രട്ടറി ഇ സി ശിവദാസ്, ജില്ലാ പഞ്ചായത്ത് അംഗം കെ എസ് നിബിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ എസ് സൂരജ്, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ, പി ബി സജീവൻ എന്നിവർ സംസാരിച്ചു.









0 comments