ad
Deshabhimani

കൊല്ലത്ത്‌ ‘നല്ല നടപ്പ്’

ഹൃദയാരോഗ്യ സംരക്ഷണവുമായി
എൻ എസ് സഹ. ആശുപത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2026, 01:39 AM | 2 min read

കൊല്ലം

ലോക ഹൃദയദിനത്തോട്‌ അനുബന്ധിച്ച് ഹൃദയാരോഗ്യ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി എൻ എസ് സഹകരണ ആശുപത്രി നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന്‌ സെക്രട്ടറി പി ഷിബുവും കാർഡിയോളജി വിഭാഗം മേധാവി ഡോ. സുജയ്‌ രംഗയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി 29ന് "നല്ല നടപ്പ്" വാക്കത്തൺ സംഘടിപ്പിക്കും. രാവിലെ ഏഴിന്‌ കൊല്ലം പ്രസ് ക്ലബ്ബിൽനിന്ന് ആരംഭിച്ച് വി- പാർക്ക് വരെയാണ്‌ വാക്കത്തൺ. കൊല്ലം എസ്എൻ കോളേജിലെ വിദ്യാർഥികൾക്കായി പ്രഥമ ശുശ്രൂഷാ പരിശീലനവും സംഘടിപ്പിക്കും. എൻ എസ് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പരിശീലനം.
 ​24 മണിക്കൂർ ചെസ്റ്റ് പെയിൻ ക്ലിനിക് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് എത്രയും വേഗം ചികിത്സ ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെസ്റ്റ് പെയിൻ ക്ലിനിക്കിന്‌ ആശുപത്രിയിൽ തുടക്കമാകും. ആറ് കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിലാണ്‌ ക്ലിനിക്കിന്റെ പ്രവർത്തനം. ​
സമഗ്രമായ അടിയന്തര ഹൃദയചികിത്സാ 
സംവിധാനം ചെസ്റ്റ് പെയിൻ ക്ലിനിക്കിന്റെ ഭാഗമായി ഡെഡിക്കേറ്റഡ് സ്‌മാർട്ട് ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. എമർജൻസി ടെക്‌നീഷ്യന്റെ സേവനത്തോടൊപ്പം ആംബുലൻസിൽ തന്നെ ഇസിജി എടുക്കാനും അത് ആശുപത്രിയിലേക്ക് തത്സമയം കൈമാറാനും സംവിധാനമുണ്ടാകും. (സ്‌മാർട്ട് ആംബുലൻസ് നമ്പർ :7356394999). ഹൃദയാഘാതം സ്ഥിരീകരിച്ച് രോഗി ആശുപത്രിയിലെത്തുമ്പോൾ അടിയന്തരമായി "കോഡ്" പ്രഖ്യാപിച്ച് ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കുകയും സിസിയുവിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്യും. ​ ചികിത്സയ്‌ക്കൊപ്പം പ്രതിരോധത്തിനും 
പ്രാധാന്യം ചികിത്സിക്കുന്നതിനൊപ്പം പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും കൂടുതൽ പ്രാധാന്യം നൽകിയുള്ള പ്രവർത്തനമാണ്‌ നടപ്പാക്കുന്നത്‌. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ കൃത്യമായ വ്യായാമം, മതിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണരീതി, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയ്ക്ക് വലിയ പങ്കുണ്ട്. ഈ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കും. ​ പ്രത്യേക ഹെൽത്ത് 
പാക്കേജ് ഹൃദയാരോഗ്യം പരിശോധിക്കാനും ഹൃദ്രോഗസാധ്യതകൾ നേരത്തെ കണ്ടെത്താനുമായി പ്രത്യേക ഹാർട്ട് ഹെൽത്ത് പാക്കേജും ഒരുക്കിയിട്ടുണ്ട്. ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന അപകടസാധ്യതകൾ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഈ പരിശോധന സഹായമാകും. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ജില്ലയിൽ ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി പ്രൊസീജിയറുകൾ നടത്തിയ ആശുപത്രിയായി ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരള എൻ എസ് സഹകരണ ആശുപത്രിയെ തെരഞ്ഞെടുത്തു. ഹൃദയാരോഗ്യ സംരക്ഷണം ചികിത്സയിൽ മാത്രം ഒതുങ്ങാതെ പ്രതിരോധം മുതൽ അടിയന്തര ചികിത്സയും പുനരധിവാസവുംവരെ ഉൾക്കൊള്ളുന്ന സമഗ്രമായ ആരോഗ്യപരിചരണത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home